മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു


പട്ടിക്കാട്. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. പീച്ചി ഡാം റോഡിൽ ഒരപ്പൻപാറക്ക് സമീപം നിർമ്മിക്കുന്ന കലുങ്കിന്റെ പണികളും പായ്ക്കണ്ടം വരെയുള്ള ഭാഗത്തെ കാനകളുടെ പണികളും നിലവിൽ പുരോഗമിക്കുന്നുണ്ട്. വൈകാതെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നിർദ്ദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെടുന്ന പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ സെന്റർ വരെയുള്ള റോഡിന്റെ  വികസനമാണ് നടത്തുക. 18 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡിന് ഇരുഭാഗവും കാനകളും ആവശ്യമായ സ്ഥലങ്ങളിൽ ഫുട്പാത്തുകളും ഉണ്ടാകും.



Post a Comment

0 Comments