പീച്ചി. 33 അടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ ആടിന് രക്ഷകരായത് തൃശ്ശൂരിലെ അഗ്നിരക്ഷാസേന. പീച്ചി കിഴക്കേ പൊടിപ്പാറ കാഞ്ഞിരത്തിങ്കൽ കെ.വി ജോൺസന്റെ ഒരു വയസ്സ് പ്രായമുള്ള പെണ്ണാടാണ് ഇന്നു വൈകിട്ട് 5 മണിയോടെ വെള്ളമുള്ള കിണറ്റിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തൃശ്ശൂരിൽ നിന്ന് അഗ്നി രക്ഷാപ്രവർത്തകരെത്തി ആടിനെ സുരക്ഷിതമായി പുറത്ത് എടുക്കുകയായിരുന്നു. വീഴ്ചയിൽ ആടിന്റെ പിൻഭാഗത്ത് പരിക്കു പറ്റിയിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല. സ്റ്റേഷൻ ഓഫീസർ രഘുനാഥ് നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽകുമാർ, ഗ്ലാഡ്സൻ, അനന്തു, നവനീത് കണ്ണൻ, ജിമോദ് എന്നിവരാണ് അഗ്നിരക്ഷാ സേന സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments