പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ പഠന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. സമഗ്ര ശിക്ഷാ കേരളയുടെ എൻഹാൻസിങ് ലേണിങ് ആംബിയൻസ് എന്ന പ്രൊജക്റ്റിന്റെ പഠന പ്രവർത്തനങ്ങൾ പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കോവിഡ് കാലഘട്ടങ്ങളിലെ രണ്ടുവർഷത്തെ ഓൺലൈൻ പഠനത്തിനുശേഷം സ്കൂളിൽ എത്തിയ കുട്ടികളിലെ പഠന വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയും ബിആർസി ഒല്ലൂക്കരയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. സ്കൂൾ സ്മാർട്ട് റൂമിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്എസ്ജി ചെയർമാൻ പി.വി. സുദേവൻ അധ്യക്ഷത വഹിച്ചു. മാനവികതയുടേയും സഹോദര്യത്തിന്റേയും മൂല്യങ്ങൾ പകർന്നു നൽകുന്ന  ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ റിഥം ഓഫ് ലൈഫ് എന്ന യൂണിറ്റാണ് പഠന പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 

ജെ.ബി. പ്രീസ്റ്റ്ലിയുടെ മദേഴ്സ് ഡെ എന്ന ഏകാങ്കത്തെ അവലംബമാക്കി സിജി ടീച്ചറുടെ നേതൃത്വത്തിൽ സൂപ്പർ മോം എന്ന നാടകം കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരായ രേണുക, ബിന്ദു ജാസ്മിൻ, സ്റ്റാഫ് സെക്രട്ടറി സിനിമോൾ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments