പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ രണ്ട് കാറുകളും മാരുതി ഒമിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലമ്പുഴ സ്വദേശികളായ മണികണ്ഠൻ (56) കല്യാണി (55) ശിവദാസൻ (60) എന്നിവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് പോയിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെ മമ്മദ് പടിയിലാണ് അപകടം ഉണ്ടായത്.
കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെ കുതിരാൻ ക്ഷേത്രത്തിൽ ദർശനം നടത്തി തിരികെ തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി മമ്മദ് പടിയിൽ യൂടേൺ എടുക്കുന്നതിനിടെയാണ് വാൻ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വാണിയംപാറ 108 ആംബുലൻസിലും, ഹൈവേ അതോറിറ്റിയുടെ ആംബുലൻസിലും ആണ് തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചത്.



0 Comments