പഞ്ചായത്തിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ യോഗം ചേർന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ യോഗം പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുട്ടികളിലെ ദുശ്ശീലങ്ങൾ, അക്രമവാസന, മൊബൈൽ ദുരുപയോഗം, ഒറ്റപ്പെടൽ എന്നിവ വിഷയങ്ങളിൽ ഒല്ലൂർ എസിപി സുരേഷ് പി.എസ് ക്ലാസെടുത്തു. പാണഞ്ചേരി പഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി മെമ്പർ പി.വി. സുദേവൻ അധ്യക്ഷനായിരുന്നു. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് വേണ്ട കൗൺസിലിങിനുള്ള സഹായം ചെയ്തു നൽകാനും യോഗം തീരുമാനമെടുത്തു.

പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.എം. സീമ, പ്രിൻസിപ്പൽ എസ്.എസ്. സിന്ധുഷ, പീച്ചി സ്റ്റേഷൻ എസ്ഐ സി.ഡി. ഡേവിസ്, സിപിഓ പി.എഫ്. ഫ്രിൻസൺ, സ്കൂൾ പിടിഎ പ്രസിഡണ്ട് ജയ്സൺ സാമുവൽ, പാണഞ്ചേരി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments