പട്ടിക്കാട്. ഫോറസ്റ്റ് വാച്ചർമാർക്ക് ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.എഫ്.ഒ ക്ക് നേരിട്ട് പരാതി നൽകാൻ ഫോറസ്റ്റ് വാച്ചേഴ്‌സ് തൊഴിലാളി യൂണിയൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. 30 ദിവസം പണിയെടുത്താലും 20 ദിവസത്തെ ശമ്പളം മാത്രം ലഭിക്കുന്നതും, ശമ്പളം ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതുൾപ്പെടെ വാച്ചർമാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പട്ടിക്കാട് എ.കെ.ജി സെന്ററിൽ വെച്ചു ചേർന്ന യോഗത്തിൽ വാച്ചേഴ്‌സ് യൂണിയൻ സെക്രട്ടറി ജിബി ജോൺ, പ്രസിഡന്റ് രാജേഷ്, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം ബാലകൃഷ്ണൻ, മാത്യു നൈനാൻ, സി.ഐ.ടി.യു അഖിലേന്ത്യ കമ്മറ്റി അംഗം ഷീല അലക്സ്സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, മറ്റ് യൂണിയൻ മെമ്പർമാർ എന്നിവർ പങ്കെടുത്തു.


0 Comments