പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം തിങ്കളാഴ്ച (2023 മാർച്ച് 27) നടക്കും. ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
പ്രതിഷ്ഠാദിനം പുലർച്ചെ 3.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, 3.45ന് അഭിഷേകം, 4ന് ഗണപതിഹോമം, 5ന് ശുദ്ധികലശ പൂജകൾ, അഭിഷേകം, ഉഷപൂജ, 6.30ന് എതിർത്ത് പൂജ, പഞ്ചവിംശതി കലശപൂജ, 7.30ന് പന്തീരടിപൂജ, കലശാഭിഷേകം, 8.30ന് ശ്രീബലി, 9.30ന് ഏലൂർ ബിജു നയിക്കുന്ന സോപാന സംഗീതം, 11.30ന് ഉച്ചപൂജ, വൈകീട്ട് 4 മുതൽ 5 വരെ വഴിപാട് പൂരങ്ങൾക്ക് വരവേൽപ്പ്, 5 മുതൽ 7.30വരെ കൂട്ടി എഴുന്നെള്ളിപ്പ്, പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, ശേഷം ദീപാരാധന, ദീപകാഴ്ച, അത്താഴ പൂജ, മംഗള നിവേദ്യം എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അന്നേദിവസം വൈകീട്ട് 7.30 മുതൽ ക്ഷേത്രമൈതാനിയിൽ കുഞ്ഞിമംഗലം ബിനു, ഹരിദാസൻ പണിക്കർ എന്നിവർ നേതൃത്വം നൽകുന്ന കളിയാട്ട മഹോത്സവവും ഉണ്ടായിരിക്കും


0 Comments