പീച്ചി. പതിനാലാം വാർഡ് താമരവെള്ളച്ചാലിൽ നൂറ് പണികൾ തികച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം സ്വപ്‌ന രാധാകൃഷ്ണൻ, വാർഡ് വികസന സമിതി കൺവീനർ ബിജുമോൻ, തൊഴിലുറപ്പ് എ.ഇ. ജിതിൻ, മാറ്റ്മാരായ സൂസൻ ബിജു, ജെസി തോമസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments