തൃശൂർ. സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശം
പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ചൂട് സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക, കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുക, ക്ലാസ് മുറികൾ വായുസഞ്ചാരമുള്ളതാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ യാത്രകളിൽ കുടിവെള്ളം കരുതുക, നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾക്ക് സമയം ക്രമീകരിക്കുക, ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക, ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, തണുത്ത ലായനി സംഭാരം തുടങ്ങിയവ ഉപയോഗിക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കുക, അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടുക എന്നീ നിർദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.



0 Comments