നിയമസഭയിലെ സംഘർഷം: മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു



പട്ടിക്കാട്. നിയമസഭ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ച യുഡിഎഫ് എംഎൽഎമാർക്കെതിരെ വാച്ച് ആന്റ് വാർഡ് ജീവനക്കാർ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് പാണഞ്ചേരി പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നിഷ്പക്ഷമായ പ്രവർത്തനങ്ങളാണ് സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും രാഷ്ട്രീയപരമായ പരാമർശങ്ങൾ നടത്തുന്ന സ്പീക്കർ കേരള നിയമസഭയ്ക്ക് അപമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി. അഭിലാഷ് പറഞ്ഞു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
പാർട്ടി മണ്ഡലം ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് സെന്ററിൽ എത്തി സമാപിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സ്പീക്കർ എ.എം ഷംസീറിന്റെയും കോലം കത്തിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷിബു പോൾ, പ്രവീൺ രാജു, സി.വി ജോസ്, കെ.എം പൗലോസ്, എ.സി മത്തായി, പൗലോസ് കൊയക്കാടൻ, അജി, ഷൈജു കുര്യൻ, റീന മേരി ജോൺ, ടി.വി ജോൺ, ബേബി, ശ്രീജു, ജോജോ ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





Post a Comment

0 Comments