തൃശൂർ. നിയമസഭയിൽ യു.ഡി.എഫ് എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സനീഷ് കുമാർ ജോസഫ്, കെ.കെ രമ എന്നിവരെ മർദ്ദിച്ചുവെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒല്ലൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ലതികാ മുരളീധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ, കൗൺസിലർ നിമ്മി റപ്പായി, ബിന്ദു കുട്ടൻ, ബിൻസി, ശോഭന പുഷ്പാംഗദൻ, ആലീസ്, റിനി ജോയ്, ജെസ്സി ബാബു, പുഷ്പ, ലതാ മോഹൻ, സന്ദീപ് സഹദേവൻ, മേഴ്‌സി എന്നിവർ പ്രസംഗിച്ചു.


0 Comments