പട്ടിക്കാട്. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ ഏറെ വലച്ചതായി വിദ്യാർത്ഥികൾ. ഇതുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇന്നലെ നടന്ന പരീക്ഷയിൽ മൂന്ന് മണിക്കൂറിനുള്ളിൽ 38 ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പലർക്കും കഴിഞ്ഞില്ല. 20 ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ളവ ആയിരുന്നെങ്കിലും കണക്കുകൂട്ടി ഉത്തരം കണ്ടെത്തേണ്ടവയായിരുന്നു. ഒരു മാർക്കിന്റെ ചോദ്യങ്ങൾക്കുപോലും ഉത്തരം നൽകാൻ ഏറെ സമയം വേണ്ടിവന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. മാതൃകാ ചോദ്യങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നതെന്നും അവർ പറഞ്ഞു.
കേസ് സ്റ്റഡി, പ്രോബബിലിറ്റി വിഭാഗങ്ങളിലെ ചോദ്യങ്ങളെല്ലാം ഏറെ സങ്കീർണ്ണമായിരുന്നു. കേരളത്തിലെ സ്‌കൂളുകൾക്ക് നൽകിയ മൂന്ന് സെറ്റ് ചോദ്യക്കടലാസുകൾ എല്ലാം തന്നെ കഠിനമായിരുന്നെന്ന് അധ്യാപകർ പറഞ്ഞു. ഇതിൽ മൂന്നാം സെറ്റ് ആയിരുന്നു ഏറെ പ്രയാസം. ശരാശരി വിദ്യാർത്ഥികളെ ഏറെ വലയ്ക്കുന്നതായിരുന്നു ചോദ്യങ്ങളെന്നും അവർ പറഞ്ഞു. നേരത്തെ നടന്ന ഫിസിക്‌സ് പരീക്ഷയും വിദ്യാർത്ഥികളെ ഏറെ വലച്ചിരുന്നു.


0 Comments