പട്ടിക്കാട്. ഗവ.എൽപി സ്കൂളിൽ കളി ഉത്സവവും പഠനോത്സവവും സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ. പ്രസിഡന്റ് പി.ജെ. അജി അധ്യക്ഷനായിരുന്നു. എസ്ആർജി കൺവീനർ ഒ.ബി. രതീപ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് പി.സി. നിർമല ദേവി, ഒല്ലൂക്കര ബിആർസി സിആർസിസി ദിവ്യ, നിഷ ടീച്ചർ, എംപിടിഎ പ്രതിനിധി ജിജിന, സ്റ്റാഫ് സെക്രട്ടറി ജിന്നി ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. 2022- 23 അധ്യയന വർഷത്തെ മികവാർന്ന പഠന പ്രവർത്തനങ്ങളും, പരീക്ഷണങ്ങളും പഠനോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.


0 Comments