മണ്ണുത്തി. കാർഷിക സർവകലാശാല ഹോസ്റ്റലിൽ ഒരു വിഭാഗം തള്ളിക്കയറി സ്ഥിരതാമസക്കാരെ പുറത്താക്കിയെന്ന് ആരോപിച്ചു സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികളുടെ രാപകൽ സമരം. കാർഷിക കോളജിലെ വിദ്യാർഥികളാണു സമരം നടത്തുന്നത്. പമ്പ ഹോസ്റ്റലുകളിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇതര വിദ്യാർഥികൾ അതിക്രമിച്ചു കയറിയതായാണ് പരാതി. കാലാവസ്ഥ വ്യതിയാന കോളജ് വിദ്യാർഥിനികൾ മുന്നറിയിപ്പു കൂടാതെ മറ്റു വിദ്യാർഥികളുടെ മുറികളിൽ അതിക്രമിച്ചു കയറിയതായി കാർഷിക കോളജിലെ പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു. അസിസ്റ്റന്റ് വാർഡന്റെ പൂട്ടിയിട്ട മുറി ചുറ്റിക ഉപയോഗിച്ചു തകർത്തതായും സ്‌കോളേഴ്‌സിന്റെ മുറികളിൽ ഉൾപ്പെടെ മുന്നറിയിപ്പില്ലാതെ അതിക്രമിച്ചു കയറിയതായും പരാതിയിൽ പറയുന്നു. സർവകലാശാലയുടെ തീരുമാനപ്രകാരമാണു തങ്ങൾ പ്രവേശിച്ചതെന്നു കാലാവസ്ഥ വ്യതിയാന പഠന കോളജ് വിദ്യാർഥികൾ പറഞ്ഞു.


0 Comments