പീച്ചി. ലോക വനിതാ ദിനമായ ഇന്ന് (മാർച്ച് 8) മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ വനിത ഓട്ടോ ഡ്രൈവറെ ആദരിച്ചു. വിലങ്ങന്നൂരിൽ ഓട്ടോറിക്ഷ സർവ്വീസ് നടത്തുന്ന സാലിമോളെയാണ് മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭവാനി രാജൻ, പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു, ജാനകി എന്നിവർ ചേർന്ന് ആദരിച്ചത്. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ആശയം ഉൾക്കൊണ്ടാണ് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ 7 വർഷമായി വിലങ്ങന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സാലിമോൾ. അധികം സ്ത്രീകൾ ഇല്ലാത്ത ഈ മേഖലയിൽ പ്രവർത്തിക്കാൻ വേണ്ട പ്രചോദനവും ആത്മവിശ്വാസവും നൽകിയത് ഭർത്താവാണെന്നും സാലിമോൾ പറഞ്ഞു.


0 Comments