സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി


പീച്ചി . പട്ടിക്കാട്, പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 2021 - 2023 ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് പീച്ചി സ്കൂളിൽ വെച്ച് നടത്തി.  തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു. ഒല്ലൂർ എസിപി പി.എസ്   സുരേഷ്, പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.എം ഡെയ്സി, പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം സീമ എന്നിവർക്ക് സേനാംഗങ്ങൾ അഭിവാദ്യം അർപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എസ് പി സി യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കൂടിയായ  വി. സുകുമാരൻ മാസ്റ്റർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ടി.കെ അനിൽ, എ.എസ് സൗമ്യ, എസ് വിഷ്ണു, ശിൽപ്പ എന്നിവർക്കും പരേഡ് കമാൻഡർമാരായ എം.എസ് അപർണ, എൽദാ സാബു , പ്ലറ്റൂൺ കമാൻഡർമാരായ അനീന ജിമ്മി, ബേസിൽ ബെന്നി, എം. അഞ്ജന,  പി.ആർ അനുരാഗ് എന്നിവർക്കും എസ്.പി.സി യുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ എ.ഗിരീശൻ, പീച്ചി സ്കൂൾ  പി.ടി.എ പ്രസിഡന്റ് മുബീന നസീർ, പീച്ചി, പട്ടിക്കാട് സ്കൂളുകളിലെ പിടിഎ, എം.പി.ടി എ, വികസന സമിതി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിപിഒമാരായ അധ്യാപകർ വി. സുകുമാരൻ, ഹരീഷ്, സജിത, സീമ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments