പട്ടിക്കാട്. നാഷണൽ വൈ.എം.സി.എ യുടെ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മിറ്റി ചെയർമാനായി റെജി വി. മാത്യു നിയമിതനായി. കേരള റീജിയന്റെ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. തൃശ്ശൂരിൽ നിന്നും ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂർ റീജിയന്റെ ചെയർമാനായും നാഷണൽ എൻവയോൺമെൻറ് ആൻഡ് സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാണഞ്ചേരി വൈ.എം.സി.എ മെമ്പർ ആണ്. പാണഞ്ചേരി വൈ.എം.സി.എ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.


0 Comments