നന്മ ഗ്രാമീണ ഐക്യവേദി വാർഷിക സമ്മേളനം ചേർന്നു


ചെമ്പൂത്ര. നന്മ ഗ്രാമീണ ഐക്യവേദിയുടെ വാർഷിക യോഗം ഫെബ്രുവരി 26 ന്  പ്രസാദ് മൂത്താട്ടിന്റെ അധ്യക്ഷതയിൽ ചേർന്നു.വിവിധ മേഖലകളിൽ നേട്ടം കൊയ്ത പാണഞ്ചേരി സ്വദേശികളെ യോഗത്തിൽ ആദരിച്ചു. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റിൽ വിജയം നേടിയ മുൻ സൈനികൻ കുമാരൻ കുന്നംപുള്ളി, ഓട്ട മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ എം.എസ് സായ് കൃഷ്ണ, തൃശൂർ ജില്ല ബോഡി ബിൽഡിംഗ് ചാമ്പ്യൻ  ശ്രീരാം, മികച്ച തെങ്ങ് കർഷകൻ  ബിജു നീലങ്കാവിൽ, മികച്ച ജൈവ കർഷകൻ കൃഷ്ണകുമാർ മുല്ലപ്പിള്ളി, സ്‌കൂൾ പ്രവർത്തി പരിചയമേളയിൽ സബ് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിയ എം.ജെ ദേവിക, എം.സി.എ യ്ക്ക് ഡിസ്റ്റിങ്ഷൻ നേടിയ സി.യു അർച്ചന,  കേരളോത്സവത്തിൽ ഫുട്‌ബോൾ വിജയികളായ യുവദർശൻ ചെമ്പൂത്ര,  ക്രിക്കറ്റ് ടീം ക്രേസ് ചെമ്പൂത്ര എന്നിവരെയാണ് ആദരിച്ചത്.  ഉണ്ണികൃഷ്ണൻ കാട്ടുമ്പുറം, ജയകുമാർ കുന്നത്ത്, നന്മ സെക്രട്ടറി എ കൃഷ്ണൻകുട്ടി,  ട്രഷറർ കെ. ജയരാജൻ,  സി. പ്രദീപൻ, രാമചന്ദ്രൻ പിള്ള, സതി ജയരാജ്, ഭാസ്‌കരൻ പൊലിയേടത്ത്, സന്ധ്യാ മനോജ് കുമാർ, രമാദേവി സുബ്രഹ്മണ്യൻ, അനിൽ കൊള്ളന്നൂർ, രമേശൻ കുണ്ടുവാറ, കെ.എൻ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി. എ കൃഷ്ണൻകുട്ടി (പ്രസിഡന്റ്), അനിൽ കൊള്ളന്നൂർ (സെക്രട്ടറി), കെ. ജയരാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.



Post a Comment

0 Comments