മണ്ണുത്തി. കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി ഹോസ്റ്റലിൽ അനുവദിക്കാത്തതിനും ഏകപക്ഷീയമായി ഹോസ്റ്റലിൽ അധികാരികളുടെ സമീപനത്തിനും എതിരായി എഐഎസ്എഫ് കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നീട് രണ്ട് തവണ അധികാരികളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പരാജയപ്പെടുകയും ചെയ്തു. ചർച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരത്തിലേക്ക് മാറുന്നതിന് എഐഎസ്എഫ് തീരുമാനമെടുക്കുകയായിരുന്നു. നിലവിൽ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നടത്തിയ സമാധാന ചർച്ചയിലെ തീരുമാനങ്ങൾ അട്ടിമറിച്ചുകൊണ്ട് ഏകപക്ഷീയമായി പുതിയ തീരുമാനമെടുത്തതാണ് സമര കാരണം. കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളോട് കാണിക്കുന്ന നിഷേധാത്മകവും വിവേചനപരവും ആയിട്ടുള്ള നിലപാട് അധികൃതർ തുടർന്നാൽ സമരം കേരള കാർഷിക സർവകലാശാലകളിലെ മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സമരം എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോ.സെക്രട്ടറി മിഥുൻ പൊട്ടക്കാരൻ, വൈസ് പ്രസിഡന്റ് ഋതിക് എന്നിവർ സംസാരിച്ചു.


0 Comments