പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിലെ പൂവൻചിറ കാരക്കുഴി വനത്തിൽ പടർന്ന കാട്ടുതീ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനാതിർത്തിയോട് ചേർന്ന് വൻതോതിൽ പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പടരാതിരിക്കാൻ നാട്ടുകാർ ചേർന്ന് തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്. വനപാലകരെ വിവരമറിയിച്ചെങ്കിലും കൃഷിയിടത്തിലേക്ക് തീ പടരാതിരിക്കാൻ സ്വയം ഫയർലൈൻ തെളിക്കാനാണ് നൽകിയ നിർദ്ദേശമെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവർഷവും വനാതിർത്തിയോട് ചേർന്ന് അഞ്ചു മീറ്ററോളം വീതിയിൽ ഫയർ ലൈനുകൾ തെളിക്കാറുണ്ട്. എന്നാൽ കഴിഞ്ഞവർഷം വകുപ്പിന്റെ നേതൃത്വത്തിൽ ഫയർ ലൈൻ തെളിച്ചിട്ടില്ല. ഈ വർഷം വേനൽചൂട് അധികരിച്ചതോടെ കാട്ടുതീ വ്യാപകമായിരിക്കുകയാണ്. റബ്ബർ ഉൾപ്പെടെയുള്ള വിവിധ കൃഷികളും വീടുകളും ഉള്ള ജനവാസ മേഖലയിലേക്ക് തീ പടർന്നാൽ വലിയ ദുരന്തമാകും സംഭവിക്കുക.
0 Comments