മഞ്ഞക്കുന്ന് തെക്കുംപാടം മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്.  ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മഞ്ഞക്കുന്ന്, തെക്കും പാടം, മയിലാട്ടുംപാറ എന്നിവിടങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തച്ചുകുന്നേൽ കുരിയന്റെ നൂറോളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പാറണായിൽ ബാബുവിന്റെ തെങ്ങും ആന കുത്തി മറിച്ചിട്ടു. വിവരമറിഞ്ഞ് എത്തിയ വനപാലകരും ഫയർ വാച്ചർമാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. മൂന്നുമാസത്തോളമായി മലയോര മേഖലകളിൽ ആനവാച്ചർ മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഫണ്ടിന്റെ അപര്യാപ്തതയാണ് ആനവാച്ചൻമാരെ നിയോഗിക്കാത്തതിന് കാരണമെന്നാണ് വിവരം. ഏതായാലും മലയോര കാർഷിക മേഖലകളിൽ കാട്ടാന ഉണ്ടാക്കുന്ന കൃഷിനാശത്തിന് ഇതുവരെയും പരിഹാരം ആയിട്ടില്ല.



Post a Comment

0 Comments