പഞ്ചായത്ത് തല ഭാഷോത്സവം പീച്ചി ഗവ. എൽ.പി. സ്‌കൂളിൽ നടന്നു



പീച്ചി. പാണഞ്ചേരി പഞ്ചായത്ത് തല ഭാഷോത്സവം പീച്ചി ഗവ. എൽപി സ്കൂളിൽ വെച്ച് നടന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷനായിരുന്നു.

കുട്ടികളുടെ ഭാഷാനൈപുണികളായ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ വായനച്ചങ്ങാത്തം എന്ന പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ “ഭാഷോത്സവം' എന്ന പേരിൽ സംഘടിപ്പിച്ചു വരുന്നത്. ഏകദിന സംഗമമായാണ് പഞ്ചായത്ത് തലത്തിൽ ഭാഷോത്സവം സംഘടിപ്പിക്കുന്നത്.

ബിആർസി ഒല്ലൂക്കര ട്രെയിനർ സുനിൽ ജോൺ മാത്യു പദ്ധതി വിശദീകരണം നടത്തി. സാഹിത്യകാരനും മാതൃഭൂമി ലേഖകനും ആയ കെ.ആർ. രാഹുൽ പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപിക ടെസി, സ്റ്റാഫ് സെക്രട്ടറി ജലജ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്കൂൾ അധ്യാപകർ, പിടിഎ എംപിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ കഥ, കവിത, കഥാപ്രസംഗം, സ്കിറ്റ്, സംഭാഷണം, ഏകാഭിനയം, ആസ്വാദനക്കുറിപ്പ് എന്നിവ കുട്ടികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ചു. ബ്ലോക്ക് തല ഭാഷോത്സവത്തിൽ പങ്കെടുക്കുന്നതിനായി 5 രക്ഷിതാക്കളെയും അഞ്ചു കുട്ടികളെയും തിരഞ്ഞെടുത്തു.



Post a Comment

0 Comments