ചക്കിയത്ത് മറിയാമ്മ ചേടത്തിയുടെ വീടിന്റെ താക്കോൽദാനം നാളെ


വിലങ്ങന്നൂർ. വാർഡ് മെമ്പർ ഷൈജു കുരിയന്റെ  നേതൃത്വത്തിൽ വിലങ്ങന്നൂർ ചക്കിയത്ത് വീട്ടിൽ മറിയാമ്മയ്ക്കും കുടുംബത്തിനും വേണ്ടി നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം നാളെ (മാർച്ച് 19 ഞായറാഴ്ച) രാവിലെ 10ന് മറിയാമ്മ പൗലോസ് കയ്യാണിക്കൽ നിർവഹിക്കും. പ്രവാസി വ്യവസായി മാരായ്ക്കൽ കയ്യാണിക്കൽ ബിനോയിയുടെ സാമ്പത്തിക സഹായത്തോടെയും സുമനസ്സുകളുടെ സഹകരണത്തോടെയുമാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസ് പി.എം രതീഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.



Post a Comment

0 Comments