കനത്ത വേനലിൽ വളർത്തു മൃഗങ്ങൾക്കും വേണം കരുതൽ: സിറ്റി പോലീസ്


തൃശൂർ. കനത്ത വേനലിൽ വളർത്തുമൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാനും മരണംവരെ സംഭവിക്കാനുമുള്ള സാധ്യത കൂടുതലുള്ളതായി തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. മൃഗങ്ങളുടെ ശരീരത്തിൽ പൊള്ളിയ പാടുകൾ, വായിൽ നിന്നും നുരയും പതയും വരിക തളർച്ച എന്നിവ കണ്ടാൽ ഉടൻ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും നിർദ്ദേശിച്ചു. കന്നുകാലികൾക്ക് സൂര്യാഘതം ഏറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകി തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിക്കുക. വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അടച്ചിട്ടുകൊണ്ട് പോകുന്നത് സൂര്യാഘാതത്തിന് ഇടയാക്കും. വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിൽ വളർത്തുമൃഗങ്ങളെ അടച്ചിട്ട് പോകരുത്. തണുത്ത ശുദ്ധജലം എല്ലാവളർത്തു മൃഗങ്ങൾക്കും ലഭ്യമാക്കണം. വായുസഞ്ചാരമുള്ള സൌകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് അധികൃതർ അറിയിച്ചിട്ടുള്ളത്.



Post a Comment

0 Comments