ഇഎംഎസ്, എകെജി അനുസ്മരണ യോഗം സംഘടിപ്പിച്ചു


പട്ടിക്കാട്. മാർച്ച് 19- 22 തിയതികളിൽ ഇഎംഎസ്, എകെജി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പട്ടിക്കാട് സെന്ററിൽ നടന്ന പരിപാടി സിപിഎം ഏരിയ കമ്മിറ്റി സെന്റർ പി.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നവകേരള രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇഎംഎസ് എന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഇഎംഎസ് നേതൃത്വം നൽകിയ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നതിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച മികവുറ്റ നേതാവായിരുന്നു എകെജി എന്ന് ശ്രീകുമാർ പറഞ്ഞു.സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനൻ, സിപിഎം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗങ്ങളായ സി.പി. വില്യംസ്, സാവിത്രി സദാനന്ദൻ, നേതാക്കളായ പി വി സുദേവൻ, കെ വി ചന്ദ്രൻ, ഷീല അലക്സ്, പണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ. അജി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments