സിപിഐ എഐടിയുസി വാണിയംപാറ പാർട്ടി ഓഫീസ് നിർമ്മാണ സംഘാടക സമിതി യോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

പട്ടിക്കാട്. സിപിഐ എഐടിയുസി വാണിയംപാറ പാർട്ടി ഓഫീസ് നിർമ്മാണ സംഘാടക സമിതി യോഗം സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം ചെയ്തു. ജനകീയമായ ഇടപെടലുകളും ഒത്തൊരുമയോടെയുള്ള തൊഴിലാളികളുടെ നിലപാടുകളും ആണ് പ്രദേശത്തെ പാർട്ടിയുടെ വിജയം എന്നും പ്രദേശവാസികളുടെ ഏത് ആവശ്യങ്ങൾക്കും കയറിച്ചെല്ലാൻ കഴിയുന്ന ഒരു ഓഫീസ് ആയി വാണിയംപാറയിലെ പാർട്ടി ഓഫീസ് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷനായിരുന്നു. എഐടിയുസി യൂണിയൻ സെക്രട്ടറി കെ.എ. അബൂബക്കർ, സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സിപിഐ ആലത്തൂർ മണ്ഡലം സെക്രട്ടറി വാസുദേവൻ, എഐടിയുസി ഒല്ലൂർ മണ്ഡലം സെക്രട്ടറി എൽദോ, ശേഖരൻ മാസ്റ്റർ സുബൈദ അബൂബക്കർ, ജോസഫ്, വിനോദ് തെക്കുംപാടം, എ.വി അബാസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. 

101 അംഗ പാർട്ടി ഓഫീസ് കെട്ടിട നിർമ്മാണ സംഘാടകസമിതിയും  25 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മന്ത്രി കെ രാജൻ, ചെയർമാൻ സനിൽ വാണിയംപാറ, കൺവീനർ കെ.എ. അബൂബക്കർ, ട്രഷറർ എ.വി. അബ്ബാസ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.



Post a Comment

0 Comments