അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന സുകുമാരൻ മാസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു


പട്ടിക്കാട് : പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 10 വർഷത്തെ വിശിഷ്ട സേവനത്തിനുശേഷം വിരമിക്കുന്ന വി.സുകുമാരൻ മാസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു. വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ഷൈജു കുര്യൻ, മുതിർന്ന പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, പീച്ചി എൽ.പി സ്കൂൾ പ്രധാന അധ്യാപിക ടെസി ബാബു, പട്ടിക്കാട് എൽ.പി സ്കൂൾ പ്രധാന അധ്യാപിക നിർമല ദേവി, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ എന്നിവർ സുകുമാരൻ മാസ്റ്റർക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് ചടങ്ങിൽ സുകുമാരൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരും സുഹൃത്തുക്കളും, പാണഞ്ചേരിയിലെ മാധ്യമപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments