പീച്ചി. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക സംഘടനയായ
കനിവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ൾക്കായി അഭിയാനം എന്ന പേരിൽ അവധിക്കാല പരിശീലന ക്യാമ്പ് തുടങ്ങി. വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കി അധ്യാപകർ സംഘടിപ്പിക്കുന്ന ഇത്തരം ക്യാമ്പുകൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. ചെസ്സ് പരിശീലനം, ഇംഗ്ലീഷ് ഗ്രാമർ പഠനം എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്ന് ദിവസം ക്യാമ്പ് ഉണ്ടാകും. ഹെഡ്മിസ്ട്രസ് കെ.എം.ഡെയ്‌സി, സീനിയർ അസിസ്റ്റന്റ് വി. സുകുമാരൻ മാസ്റ്റർ, ക്യാമ്പ് കോർഡിനേറ്റർ ഷർമ്മിള ടീച്ചർ, മറ്റ് അധ്യാപകരായ എം.സജിത, മിനി, സുനിൽ എന്നിവർ സംസാരിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി, സജി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


0 Comments