പട്ടിക്കാട് സെന്ററിലെ അപകടക്കെണി സ്ലാബിട്ട് അടച്ചു


പട്ടിക്കാട്. ബസാർ റോഡിനോട് ചേർന്നുള്ള പട്ടിക്കാട് സെന്ററിലെ അപകടക്കെണിക്ക് ഒടുവിൽ പരിഹാരം കണ്ടു. ദേശീയപാതയിൽ നിന്നും ബസാർ റോഡിലേയ്ക്ക് ലിങ്ക് റോഡ് വന്ന് ചേരുന്ന ഭാഗത്ത് തുറന്ന് കിടന്നിരുന്ന കാനയ്ക്ക് മുകളിൽ സ്ലാബിട്ട് അടച്ചു. ലിങ്ക് റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശവും കാനകൾ നിർമ്മിച്ച് സ്ലാബ് ഇട്ടെങ്കിലും ബസാർ റോഡ് ബസ് സ്‌റ്റോപ്പിനോട് ചേർന്നുള്ള ചെറിയ ഒരു ഭാഗം മാത്രം സ്ലാബിടാതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. നിരവധി യാത്രക്കാർ അപകടത്തിൽ പെടുകയും ചെയ്തിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ദാമോദരൻ ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും മാധ്യമങ്ങിൽ വാർത്തയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതർ കാന സ്ലാബിട്ട് അടച്ചത്. എന്നാൽ കാനക്ക് മുകളിൽ സ്ലാബ് ഇട്ടെങ്കിലും കാന പൂർണ്ണമായും മൂടാത്തതിനാൽ വീണ്ടും ആളുകൾ ഇവിടെ അപകടത്തിൽ പെടുമോ എന്ന സംശയവും പ്രദേശത്തെ വ്യാപാരികൾക്കുണ്ട്.



Post a Comment

0 Comments