പട്ടിക്കാട്. എടപ്പലം 59-ാം നമ്പർ അങ്കണവാടിക്ക് സമീപം തെരുവുനായ് ശല്യം രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരേയും നായ്ക്കൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. പ്രദേശവാസികളായ കുട്ടികളെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ളതായും അവർ പറഞ്ഞു. എടപ്പലം 59-ാം നമ്പർ അങ്കണവാടി പുതുക്കി പണിതതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ അങ്കണവാടിയിലേയ്ക്ക് വരുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് തെരുവുനായ്ക്കൾ ഭീഷണിയാകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ ഉടൻ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ പി.പി. രവീന്ദ്രൻ അറിയിച്ചു.


0 Comments