വിലങ്ങന്നൂർ. എല്ലാ ബാങ്കുകളുടെയും കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാവുന്നതും, തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാവുന്നതുമായ 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം ആന്റ് സിഡിഎം വിലങ്ങന്നൂരിൽ പ്രവർത്തനമാരംഭിച്ചു. എടിഎമ്മിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവ്വഹിച്ചു. ആദ്യമായി പിൻവലിച്ച തുക ക്യാൻസർ രോഗിയായ മുരുകൻ അമ്പലകുന്നിന് വിഷു കൈനീട്ടമായി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വർഗ്ഗീസ് പാറേക്കാടൻ ആദ്യ തുക സിഡിഎമ്മിൽ നിക്ഷേപിച്ചു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, സി.എസ്. ശ്രീജു , മുതിർന്ന മാധ്യമ പ്രവർത്തകർ ജോർജ്ജ് പൊടിപ്പാറ, ഷിബു പോൾ, ബി.എസ്. എഡിസൺ, കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ , ദീപക് വെള്ളക്കാരി, കൃപ കോട്ടുവാല, ഷിബു പീറ്റർ, കുമാരൻ കോഴിപ്പറമ്പിൽ, ലിസ്സി ജോൺസൺ, ലിസ്സി മാത്യു, വിനോദ് തേനംപറമ്പിൽ, ബിനു കെ.വി., സജി എം.എ., വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
0 Comments