ഇടതുകര വലതുകര കനാലുകൾ 27ന് തുറക്കും


പട്ടിക്കാട്. പീച്ചി ഡാമിന്റെ ഇടതുകര വലതുകര കനാലുകൾ 27ന് വ്യാഴാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ഇന്ന് രാവിലെ മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കനാലിൽ വെള്ളം തുറന്നുവിട്ട് വരൾച്ചയ്ക്ക് പരിഹാരം കാണണമെന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചിരുന്നു. തൃശ്ശൂരിലേക്ക് വിതരണത്തിന് നീക്കിവെച്ചിരുന്ന വെള്ളത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാണ് കനാലിലൂടെ വെള്ളം തുറന്നു വിടുക. ഉപകനാലുകളിലൂടെയും വെള്ളം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു.

പാണഞ്ചേരി പഞ്ചായത്തിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ പീച്ചി ഡാമിന്റെ കനാലുകൾ തുറന്നു വെള്ളം വിടണമെന്ന കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ തൃശൂർ മേജർ ഇറിഗേഷൻ ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകിയിരുന്നു.



Post a Comment

0 Comments