നവീകരിച്ച എടപ്പലം 59-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച എടപ്പലം 59-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചിലവഴിച്ചാണ് അംഗണവാടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചുറ്റുമതിൽ നിർമ്മാണം, മുറ്റം ടൈൽ പാകി പുതിയ കൊടിക്കാൽ സ്ഥാപിക്കൽ, പെയിന്റിങ്, പുതിയ അടുക്കള, പാത്രം കഴുകുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് പദ്ധതി പ്രകാരം നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ചെയ്തിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, മുൻ അധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റർ, അങ്കണവാടി ടീച്ചർ മണി ദാമോദരൻ, നിലവിലെ അങ്കണവാടി ടീച്ചർ ഏല്യാമ്മ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments