യൂത്ത് കോൺഗ്രസ് വാണിയമ്പാറ യൂണിറ്റ് സമ്മേളനവും, ഇഫ്താർ സംഗമവും നടത്തി



പട്ടിക്കാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാണഞ്ചേരി മണ്ഡലത്തിൽ വാണിയംപാറ യൂണിറ്റ് സമ്മേളനം നടന്നു. കെപിസിസി അംഗം നിഖിൽ ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതിയുടെയും, മതത്തിന്റെയും, വർണ്ണത്തിന്റെയും, ഭക്ഷണത്തിന്റെയും പേരിൽ ഭാരതത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന വർഗീയവാദികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഓരോ ചെറുപ്പക്കാരും മുന്നോട്ടുവരണമെന്ന് നിഖിൽ ദാമോദരൻ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, മണ്ഡലം ഭാരവാഹികളായ ജിഫിൻ, സജാദ്, ജിതിൻ, ശ്രീജു, ഷനൂബ്, സുധീഷ്, രതീഷ്, ബിനു എന്നിവർ പങ്കെടുത്തു. പുതിയ യൂണിറ്റ് ഭാരവാഹികളായി ചാൾസ് പോൾ, നിഷാദ്, അജ്മൽ, ഫേബ എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments