പട്ടിക്കാട്. ചാണോത്ത് കനാൽപുറം ഓഷോ മിൽക്കിന് സമീപം വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല കവർന്നു. വാഴപ്പിള്ളി കരുണാകരൻ ഭാര്യ ലീല (82) യുടെ രണ്ട് പവൻ മാലയും താലിയുമാണ് മോഷ്ടാവ് കവർന്നത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. വീടിനകത്ത് ടിവി കണ്ടിരിക്കുകയായിരുന്നു ലീല. തുറന്ന് കിടന്ന മുൻവാതിലിലൂടെ അകത്ത് കടന്ന മോഷ്ടാവ് കഴുത്തിൽ കത്തിവെച്ച് മാല വലിച്ചു പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. ലീലയെ തള്ളി കട്ടിലിലേയ്ക്കിട്ട യുവാവ് തൊട്ടടുത്ത പറമ്പിലൂടെ ഓടി രക്ഷപെടുന്നത് കണ്ടതായി ലീല പറഞ്ഞു. സംഭവസമയം ലീല തനിച്ചായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


0 Comments