വാട്ടർ അതോറിറ്റിയുടെ വാൽവ് തുറന്നു; ആൽപ്പാറയിൽ വെള്ളക്കെട്ട്


ആൽപ്പാറ. ശുചീകരണത്തിനായി വാട്ടർ അതോറിറ്റി ആൽപ്പാറയിലെ പൈപ്പ് ലൈനിന്റെ വാൽവ് തുറന്നതിനെ തുടർന്ന് ആൽപ്പാറ കപ്പേളയ്ക്ക് സമീപം വലിയ വെള്ളക്കെട്ട് ഉണ്ടായി. വഴിയോരത്തെ ചായക്കടയിൽ വെള്ളം കയറി. സമീപത്തെ കടകളും, ടർഫ് കോർട്ടും, റോഡും പൂർണമായും വെള്ളത്തിലായി. ഇവിടെ റോഡരികിലെ കാന ബ്ലോക്ക് ആയിരുന്നതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചി ജല അതോറിറ്റിയുടെ ജലശുദ്ധീകരണ  പ്ലാന്റിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായിആറുമാസം കൂടുമ്പോൾ  വാൽവ് തുറന്നു വെള്ളം ഒഴുക്കി കളയുക പതിവാണ്. എന്നാൽ ഇത്രയും വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നത് ആദ്യമായാണ് എന്ന് പ്രദേശവാസികൾ പറഞ്ഞു. കാനയ്ക്ക് വേണ്ടത്ര വീതി ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം എന്നാണ് ജല അതോറിറ്റി അധികൃതരുടെയും വിശദീകരണം.



Post a Comment

0 Comments