പട്ടിക്കാട്. കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. ആൽപ്പാറ സെന്ററിൽ ഇന്ധിരാഗാന്ധി സ്മാരകത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉത്ഘാടനം ചെയ്തു. ആർ.എസ്.എസിന് പന്താടാനുള്ളതല്ല മഹത്തായ ഇന്ത്യൻ ജനാധിപത്യമെന്നും, ഏകാധിപത്യ സംവിധാനത്തിലേക്ക് ഇന്ത്യാ മഹാരാജ്യത്തെ നയിക്കാനുള്ള നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും അജണ്ടയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവർത്തികളെ എതിർത്ത് തോൽപ്പിക്കേണ്ടതും ജനാധിപത്യ മൂല്യങ്ങളെ തിരിച്ചു കൊണ്ട് വരേണ്ടതും കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും എം.പി. വിൻസെന്റ് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷനായിരുന്നു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ആണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതെന്ന് കെ സി അഭിലാഷ് ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ ഭാസ്‌കരൻ ആദംകാവിൽ, എം.എൽ. ബേബി, ലീലാമ്മ തോമസ്, കെ.എൻ. വിജയകുമാർ, നിഖിൽ ദാമോദരൻ, ജിത്ത് ചാക്കോ, കെ.പി. ചാക്കോച്ചൻ, ബിന്ദു കാട്ടുങ്ങൽ, എം.യു. മുത്തു, ജേക്കബ് പോൾ, ബ്ലെസ്സൺ വർഗീസ്, പ്രവീൺ രാജു, ഷിബു പോൾ, റോയ് കെ. ദേവസി, സി.വി. ജോസ്, കെ.പി. എൽദോസ്, കെ.എം. പൗലോസ്, എ.എസ്. മോഹനൻ, ശ്രീജു സി.എസ്., എ.സി. മത്തായി, ടി.വി ജോൺ,എം എ മൊയ്തീൻകുട്ടി,തിമോത്തി പാർലികാടൻ, കെ വി ബിനു, ടിപി മാധവൻ,എൻസൺ ആന്റണി, വി ബി ചന്ദ്രൻ, മിനി വിനോദ്, ബിന്ദു ബിജു, ഗിരിജ മധു പൊതുവാൾ, സഫിയ ജമാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ടിറ്റോ തോമസ്, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, നൗഷാദ് മാസ്റ്റർ, പി.സി അജി, സി മോഹനൻ, സജി ആൻഡ്രൂസ്, ബിജു ഇടപ്പാറ, ചെറിയാൻ തോമസ്, രാജേഷ് കുളങ്ങര, സണ്ണി വാഴപ്പിള്ളി, ജോൺസൺ മല്ലിയത്, വത്സരാജ്, സുധീർ താണിക്കുടം എന്നിവർ നേതൃത്വം നൽകി.


0 Comments