കലക്ടറുടെ ആദ്യ ശമ്പളം മുളയത്തെ എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജിന്


തൃശൂർ. ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ മുളയത്തെ എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചു. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജിന് സംഭാവന ചെയ്തു. കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കഴിവുള്ളവർ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടർ പറഞ്ഞു. 2016ൽ അസിസ്റ്റൻറ് കളക്ടറായിരിക്കെ എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments