അരിക്കൊമ്പൻ: കോടതി വിധിയിൽ പരിഹാസ രൂപേണ വിമർശനവുമായി മന്ത്രി ശശീന്ദ്രൻ


പട്ടിക്കാട്. അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതിനെ  വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ പ്രതിസന്ധിയിലാക്കാനും അതിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിക്കാനുമുള്ളള്ള ആയുധമായി അജ്ഞാത കേന്ദ്രത്തിലുള്ളവർ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. അരിക്കൊമ്പൻ വിഷയം യുദ്ധമായി തോന്നിയിട്ടില്ല എന്നും എന്നാൽ യുദ്ധസമാനമായ സാഹചര്യം എന്ന മട്ടിലാണ് കോടതി തീരുമാനമെടുത്തതെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തിൽ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ കഴിഞ്ഞമാസം പത്തിന് പ്രശ്‌നം തീർപ്പാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പീച്ചി കെ.എഫ്.ആർ.ഐയിൽ നടന്ന വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി കോടതിവിധിയെ പരിഹാസ രൂപേണ വിമർശിച്ചത്.



Post a Comment

0 Comments