പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പതിനൊന്നാം വാർഡ് എടപ്പലത്താണ് ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 23 വാർഡിലും സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ പി.പി. രവീന്ദ്രൻ പറഞ്ഞു. പൊതു ഇടങ്ങളിലും വീടുകളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നിക്കം ചെയ്യണമെന്നും അതോടെ കൊതുകുജന്യ രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരു പരിധിവരെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണവും നടത്തും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗോഡ്വിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ബിന്ദു, കൺവീനർമാരായ സാലി, ജ്യോതി എന്നിവർ നേതൃത്വം നൽകും.


0 Comments