വിലങ്ങന്നൂരിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സൗജന്യ കൂൾഡ്രിംഗ്‌സ് മേള


വിലങ്ങന്നൂർ. കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞു വരുന്നവർക്ക് സൗജന്യമായി ശീതള പാനീയങ്ങൾ നൽകാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ. വിലങ്ങന്നൂരിലെ വ്യാപാരികളുടെയും പത്ത് കൂൾഡ്രിംഗ്‌സ് കടകളുടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ വേനൽക്കാലം മുഴുവൻ പദ്ധതി തുടരുമെന്ന് ഷൈജു കുരിയൻ പറഞ്ഞു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ദാഹിച്ചു വലയുന്നവരുടെ ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന പ്രവർത്തനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, പുത്തൂർ പഞ്ചായത്ത് മെമ്പർ ഷാജി വാരപ്പട്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശിവരാമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വർഗ്ഗീസ് പാറേക്കാടൻ, ഷിബു പോൾ, ബി.എസ് എഡിസൺ, കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, കെ.സി ചാക്കോ, പി.ആർ പ്രദീപ്, ഷിബു പീറ്റർ, സജി ആൻഡ്രൂസ്, ശരത്ത് കുമാർ, ദീപക്, സൂസി തോമസ്, ഷാജി പീറ്റർ, സജയകുമാർ, ജോൺ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments