പട്ടിക്കാട് ദേശീയപാത അതോറിറ്റിയുടെ യാർഡിന് സമീപം തീപിടുത്തം

പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയോരത്ത് ദേശീയപാത അതോറിറ്റിയുടെ യാർഡിന് സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ യാർഡിന് സമീപത്തേക്ക് പടർന്നതാണ് തീ പിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പീച്ചി പോലീസ് ഉദ്യോഗസ്ഥരായ ഒ.ബി. സനിൽകുമാർ, മഹേഷ് ചാക്കോ എന്നിവരും തൃശ്ശൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്നാണ് തീ അണച്ചത്. 



Post a Comment

0 Comments