പട്ടിക്കാട്. പരിസ്ഥിതി ലോല മേഖല നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ, വന്യ മൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി പാണഞ്ചേരി പഞ്ചായത്തിൽ വന സൗഹൃദ സദസ്സ് ചേർന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലെയും വനാതിർത്തി മേഖലകളിൽ കഴിയുന്ന ജനങ്ങളുടെ കൃഷി, ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരം വന സൗഹൃദ സദസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടിക്കാട് വൈൽഡ്ലൈഫ് ഓഫീസർ രാജീവ്, പീച്ചി അസി. വൈൽഡ് ലൈഫ് വാർഡൻ സുമു, പ്രൊബേഷണറി റേഞ്ച് ഓഫീസർ പ്രിയ എന്നിവർ പങ്കെടുത്തു. അടുത്ത യോഗം ഏപ്രിൽ 17ന് കേരള വനഗവേഷണ കേന്ദ്രത്തിൽ വെച്ച് ചേരുമെന്നും റവന്യൂ മന്ത്രിയും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

.jpg)
0 Comments