വെള്ളക്കാരിത്തടത്തിൽ തീപ്പൊള്ളലേറ്റ് പെൺകുട്ടി മരിച്ചു


പീച്ചി. തീപ്പൊള്ളലേറ്റ് വെള്ളക്കാരിത്തടം കഴുന്നുകണ്ടത്തിൽ നിഷാദിന്റെ മകൾ ശ്രീലക്ഷ്മി (17) മരിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് പൊള്ളലേറ്റത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തൃശൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഷിജി. സഹോദരങ്ങൾ: ശ്രീനാഥ്, നയൻദീക. സംസ്കാരം വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയതിന് ശേഷം.



Post a Comment

0 Comments