പട്ടിക്കാട്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്പിസിയുടെ നാലുദിവസം നീളുന്ന സമ്മർ ക്യാമ്പ് തുടങ്ങി. ഏപ്രിൽ 24 മുതൽ 27 വരെയാണ് ക്യാമ്പ്. 'ഐ ആം ദി സൊലൂഷൻ' എന്നതാണ് ക്യാമ്പിന്റെ ആപ്തവാക്യം. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനുള്ള കരുത്ത് വിദ്യാർത്ഥികൾക്ക് ഉണ്ടാകണമെന്ന് രമ്യ രാജേഷ് പറഞ്ഞു. പ്രധാനാധ്യാപിക എ.എം സീമ എസ്പിസി പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവൽ അധ്യക്ഷത വഹിച്ചു. എസ്എസ്ജി ചെയർമാൻ പി.വി സുദേവൻ, എസ്പിസി പിടിഎ പ്രസിഡന്റ് ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. സേവ് ഫുഡ് ആന്റ് എനർജി, സേവ് അവർ റിസോഴ്‌സസ്, സേവ് ഗ്രീൻ, സ്മാർട്ട് സ്‌പെൻഡിംഗ്, സേഫ് എനർജി, ബിൽഡിംഗ് എ ബെറ്റർ ഫ്യൂച്ചർ, ബ്രേക്കിംഗ് ദ സൈലൻസ്, സേവിംഗ് ലൈവ്‌സ്, ബി വോക്കൽ, ഐ ആം സ്‌ട്രോംഗ്: മെന്റലി ആന്റ് ഫിസിക്കലി എന്നിവയാണ് ക്യാമ്പിലെ മറ്റു തീമുകൾ. സ്റ്റുഡന്റ് പോലീസ് കെഡറ്റ് പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി.ജി ഹരീഷ്, സി.ആർ സീമ തുടങ്ങിവർ ക്യാമ്പിന് നേതൃത്വം നൽകും. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 88 കെഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.


0 Comments