പട്ടിക്കാട്. കല്ലിടുക്കിലുള്ള ചെട്ടിയാർ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചണ്ടിയും ചേറും നീക്കം ചെയ്തു തുടങ്ങി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ചെട്ടിയാർ കുളത്തെ നീന്തൽ പരിശീലന കേന്ദ്രമാക്കാനാണ് പദ്ധതി. കുളത്തിന്റെ പാർശ്വഭിത്തികൾ എതാനും ഭാഗം നേരത്തെ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങളോടെയാണ് കുളത്തിന്റെ നവീകരണം പൂർത്തിയാക്കുക. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ലക്ഷം രൂപ ചിലവിട്ട് ചാരു ബഞ്ചുകളും സ്ഥാപിക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ഇ.ടി ജലജൻ പറഞ്ഞു.


0 Comments