പട്ടിക്കാട്. തൃശൂർ മാർത്തോമ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും തൃശൂർ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് 'ലഹരിക്കെതിരെ യുവത' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശയാത്ര സംഘടിപ്പിച്ചു. മാർച്ച് ഏപ്രിൽ മാസങ്ങളിലായി ജില്ലയിലെ അമ്പതോളം കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. ഇതിന്റെ ജില്ലാതലോദ്ഘാടനം കളക്ടറേറ്റിൽ വെച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബാബു വർഗീസ് നിർവഹിച്ചിരുന്നു.
ഇന്ന് പാണഞ്ചേരി പഞ്ചായത്തിലെ താണിപ്പാടം, ചുവന്നമണ്ണ്, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷൻ, കണ്ണാറ എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് പരിപാടികൾ നടത്തിയത്. പട്ടിക്കാട് സെന്ററിൽ നടത്തിയ പരിപാടി തൃശ്ശൂർ എക്‌സൈസ് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ആർ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റിൻസ് പി സെബാസ്റ്റ്യൻ സോദാഹരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ലാഷ് മോബും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. അധ്യാപകരായ വർഗീസ് ജോർജ്, സൗമ്യ മോഹൻ, ഷാനി ജോസ്, മിനി ലിജോ എന്നിവർ നേതൃത്വം നൽകി.
ഓരോ കേന്ദ്രങ്ങളിലെയും പരിപാടികളിൽ മാർത്തോമ സ്‌കൂളിൽ പഠിക്കുന്ന അതത് പ്രദേശത്തെ വിദ്യാർഥികളും പങ്കെടുത്തു. ഇതുവരെ 20 ഓളം കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിയതായി റിൻസ് പി സെബാസ്റ്റ്യൻ പറഞ്ഞു.

.jpg)
0 Comments