പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചു


വലക്കാവ്. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 വീരജവാന്മാർക്ക് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വലക്കാവ് സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക്‌ കോൺഗ്രസ്‌  പ്രസിഡന്റ്‌ കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലമാണ് പുല്‍വാമയില്‍ 40 വീരജവാന്മാരുടെ ജീവനെടുത്തതെന്നും,  പ്രധാനമന്ത്രി ഇക്കാര്യം രാജ്യത്തോട് മറച്ചുവെച്ചെന്നുള്ള  ജമ്മു കാശ്മീർ മുൻ ഗവർണർ സത്യബാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കെ.സി. അഭിലാഷ് പറഞ്ഞു. വലക്കാവ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ. ബേബി, കെ.എൻ. വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിന്ദു കാട്ടുങ്ങൽ, എം.യു. മുത്തു, ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ  ഗിരിജ മധു പൊതുവാൾ, അമ്പിളി രാമചന്ദ്രൻ, നേതാക്കളായ ജിത്ത് ചാക്കോ, ഷിബു പോൾ, ബ്ലെസ്സൻ വർഗീസ്, എ.എസ്. മോഹനൻ, ടി.പി. മാധവൻ, മിനി വിനോദ്, പി.സി അജി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments