പട്ടിക്കാട്. ദേശീയപാതയിൽ നിന്നും പാണഞ്ചേരി വഴി താളിക്കോട് പോകുന്ന പാതയുടെ വശത്ത് വൻ തോതിൽ മാലിന്യം തള്ളുന്നു. പാണഞ്ചേരി മില്ലിന് സമീപത്തെ റോഡിനോട് ചേർന്നാണ് മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റുകളും, ഭക്ഷണാവശിഷ്ടങ്ങളും, നാപ്കിൻ, മറ്റു വെയ്സ്റ്റുകളും ആണ് ചാക്കിലാക്കി റോഡിനോട് ചേർന്ന് തള്ളിയിട്ടുള്ളത്. നിരവധി വീടുകൾ ഉള്ള പ്രദേശത്താണ് സാമൂഹ്യദ്രോഹികളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നത്. വാർഡുകളിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തുന്നത്. മഴക്കാലമായാൽ ഇത്തരത്തിലുള്ള മാലിന്യങ്ങൾ കൊണ്ട് പകർച്ചവ്യാധികൾ പിടിപെടാൻ ഏറെ സാധ്യതയാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.


0 Comments