റോയ് തോമസിന്റെ കുടുംബത്തിന് ആൽപ്പാറ ഐപിസി ഹെബ്രോൻ സഭ നാലര ലക്ഷം രൂപ കൈമാറി

സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേലിന്റെ നേതൃത്വത്തിൽ തുക കൈമാറുന്നു

കണ്ണാറ.
അപകടത്തിൽ മരണപ്പെട്ട മാരായ്ക്കൽ സ്വദേശി റോയ് തോമസിന്റെ കുടുംബത്തിന് ആൽപ്പാറ ഐപിസി ഹെബ്രോൻ സഭയുടെ വകയായി 4,54,000 രൂപ കൈമാറി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേലിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ റോയ് തോമസിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. അകാലത്തിൽ മരണപ്പെട്ട റോയ് തോമസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഒരിക്കൽകൂടി പങ്കുചേരുന്നതായും, മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന്റെ അവസ്ഥകൾ മനസിലാക്കിയാണ് ഇത്രയും തുക സമാഹരിച്ച് നൽകുന്നതെന്നും പാസ്റ്റർ ഷിജു സാമുവേൽ പറഞ്ഞു. സെക്രട്ടറി എം.ജെ. രാജു, ട്രഷറർ ഇ.എം. ഡേവിസ്, കെ.പി. ബെന്നി തുടങ്ങിയവർ ചേർന്നാണ് തുക കൈമാറിയത്. മാരായ്ക്കൽ ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ എ.ജെ വർഗീസ് ചടങ്ങിൽ പങ്കെടുത്തു. 2023 ഫെബ്രുവരി 23നാണ് കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിന് സമീപം ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ റോയ് തോമസ് മരണപ്പെട്ടത്.

കൂടാതെ വീടിന്റെ ടെറസിൽ നിന്ന് വീണ് മരണപ്പെട്ട കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി.വി ഫ്രാൻസിസിന്റെ കുടുംബത്തിന് 1,32,000 രൂപയും ആൽപ്പാറ ഐപിസി ഹെബ്രോൻ സഭ കൈമാറി.



Post a Comment

0 Comments